കല്ലാര്‍കുട്ടി, പാംബ്ല ഡാം 9 മണിക്ക് തുറക്കും

ഇടുക്കി: ജില്ലയില്‍ ആഗസ്റ്റ് 9 വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും കല്ലാര്‍കുട്ടി, പാം ബ്ല ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ പെയ്യുന്നതിനാലും മുന്‍കരുതല്‍ എന്ന നിലയില്‍ കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളുടെ അഞ്ച് ഷട്ടര്‍ ഘട്ടം ഘട്ടമായി ഇന്ന് (4.08.2020) രാവിലെ 9 മുതല്‍ കല്ലാര്‍കുട്ടി 80 ഉം പാംബ്ല120 ഉം സെന്റീമീറ്റര്‍ ഉയര്‍ത്തി കല്ലാര്‍കുട്ടിയില്‍ നിന്ന് 400 ക്യുമെക്‌സും പാംബ്ലയില്‍ നിന്ന് 900 ക്യുമെക്സ് വരെ ജലം ഒഴുക്കിവിടും. മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നിവയുടെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു