‘ഉയരേ’ ബ്രാന്റഡ് ഉത്പന്നങ്ങളുടെ പ്രദർശന-വിപണനം 15ന്

post

വനിതാ ശിശുവികസന വകുപ്പിന്റെ സ്റ്റേറ്റ് നിർഭയസെല്ലിന് കീഴിൽ പ്രവർത്തിക്കുന്ന തേജോമയ ഹോമിലെ താമസക്കാർ കൈകൊണ്ട് നിർമ്മിച്ച ‘ഉയരേ’ ബ്രാൻഡ് ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും ഡിസംബർ 15ന് രാവിലെ 10.30 മുതൽ വൈകിട്ട് 5 വരെ പൂജപ്പുര വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറേറ്റ് കോമ്പൗണ്ടിൽ നടക്കും. അതിജീവനത്തിനൊരു കൈത്താങ്ങ് എന്ന നിലയിലാണ് വിപണനമേള സംഘടിപ്പിച്ചിട്ടുള്ളത്.