ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ പൊതുതെളിവെടുപ്പ് 23ന്
കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ താരിഫ് നിർണയിക്കുന്നതിനുള്ള ചട്ടങ്ങളുടെ മൂന്നാം ഭേദഗതിക്കുള്ള കരടിന്മേൽ ഡിസംബർ 23 രാവിലെ 11 ന് ഓൺലൈനായി പൊതുതെളിവെടുപ്പ് നടത്തും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കമ്മീഷന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്ക് (https://kserc.sbs/ph2025) മുഖേന ഡിസംബർ 20 വൈകിട്ട് അഞ്ച് നകം രജിസ്റ്റർ ചെയ്യണം. സമയം, ലിങ്ക് എന്നിവ രജിസ്ട്രേഷൻ ഫോമിൽ നൽകുന്ന ഇ-മെയിൽ / വാട്ട്സാപ്പ് മുഖേന അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.erckerala.org, ഫോൺ: 0471 2735544.







