ജില്ലയില്‍ ഇന്നലെ (ആഗസ്റ്റ് 02) 69 പേര്‍ക്ക് കോവിഡ്

post

കൊല്ലം:  13 ജയില്‍ അന്തേവാസികള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(ആഗസ്റ്റ് 02) 69 പേര്‍ക്ക്  കോവിഡ് രോഗം സ്ഥിരീകരിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിനത്തിലും രോഗമുക്തര്‍ മുന്നില്‍ നില്‍ക്കുന്നത് ആശ്വാസമായി. ഇന്നലെ 168 പേരാണ് രോഗം ഭേദമായി മടങ്ങിയത്. വിദേശത്ത് നിന്നുംവന്ന 12 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയ ആറുപേര്‍ക്കും സമ്പര്‍ക്കം മൂലം 51 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

വിദേശത്ത് നിന്നുമെത്തിയവര്‍

കരുനാഗപ്പളളി കോഴിക്കോട് സ്വദേശി(63), തൃക്കരുവ പ്രാക്കുളം സ്വദേശി(31), പ•ന വടക്കുംതല സ്വദേശിനി(11), കുളത്തൂപ്പുഴ കൈതക്കാട് സ്വദേശി(59), കുമ്മിള്‍ മങ്കാട് സ്വദേശി(53), കരവാളൂര്‍ സ്വദേശി(54), കുന്നത്തൂര്‍ തുരുത്തിക്കര സ്വദേശി(49), മരുത്തടി സ്വദേശി(41), തൃക്കരുവ അഷ്ടമുടി സ്വദേശി(58) എന്നിവര്‍ സൗദിയില്‍ നിന്നും കൊല്ലം കോര്‍പ്പറേഷന്‍ കന്നിമേല്‍ചേരി സ്വദേശി(46) ഖത്തറില്‍ നിന്നും തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി(42) വെസ്റ്റ് ആഫ്രിക്കയില്‍ നിന്നും നിലമേല്‍ മിഷന്‍കുന്ന് സ്വദേശി(57) ഒമാനില്‍ നിന്നും എത്തിയതാണ്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍

ഓച്ചിറ മേമന സ്വദേശി(26) അരുണാചല്‍ പ്രദേശില്‍ നിന്നും പോരുവഴി നടുവിലമുറി സ്വദേശി(32) വെസ്റ്റ് ബംഗാളില്‍ നിന്നും മരുത്തടി സ്വദേശി(36)യും കന്യാകുമാരി വാണിയന്‍കുടി സ്വദേശികളായ 2, 40, 53 വയസുള്ളവരും തമിഴ്നാട്ടില്‍ നിന്നും എത്തിയവരാണ്.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

കൊല്ലം ജില്ലാ ജയില്‍ അന്തേവാസികളായ 33, 27, 31, 21, 24, 49, 50, 55, 26, 33, 37, 52, 36 വയസുള്ളവര്‍, പത്തനാപുരം കുണ്ടയം സ്വദേശി(13), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി(47), അഞ്ചല്‍ ഇടമുളയ്ക്കല്‍ സ്വദേശി(13), അഞ്ചല്‍ പാലമുക്ക് സ്വദേശിനി(32), ശൂരനാട് തെക്ക് പതാരം സ്വദേശിനി(23), പുനലൂര്‍ വെഞ്ചേമ്പ് സ്വദേശി(30), പുനലൂര്‍ വെഞ്ചേമ്പ് സ്വദേശിനി(28), നീണ്ടകര പുത്തന്‍തുറ സ്വദേശി(42), പത്തനാപുരം കുണ്ടയം സ്വദേശിനി(3), കൊല്ലം കോര്‍പ്പറേഷന്‍ ഇടമനക്കാവ് സ്വദേശിനി(21), മേലില കരിക്കം സ്വദേശി(61), ശൂരനാട് തെക്ക് പതാരം സ്വദേശി(1), പത്തനാപുരം കുണ്ടയം സ്വദേശിനി(38), ഇടമുളയ്ക്കല്‍ മതിരപ്പാറ സ്വദേശി(67), നീണ്ടകര പുത്തന്‍തുറ സ്വദേശി(45), പുനലൂര്‍ വാളക്കോട് സ്വദേശിനി(3), തൃക്കോവില്‍വട്ടം താഹമുക്ക് സ്വദേശിനി(35), കുളത്തൂപ്പുഴ സ്വദേശി(24), ഏരൂര്‍ പത്തടി സ്വദേശി(54), പുനലൂര്‍ ശാസ്താംകോണം സ്വദേശിനി(38), ചിതറ വട്ടക്കരിക്കകം സ്വദേശിനി(30), നീണ്ടകര പുത്തന്‍തുറ സ്വദേശിനി(32), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി(22), നെടുമ്പന പളളിമണ്‍ സ്വദേശി(50), അഞ്ചല്‍ പാലമുക്ക് സ്വദേശിനി(18), വിളക്കുടി ഇളമ്പല്‍ സ്വദേശിനി(55), മേലില കോട്ടവട്ടം സ്വദേശിനി(34), കുളത്തൂപ്പുഴ സാം നഗര്‍ സ്വദേശിനി(62), ചാത്തന്നൂര്‍ ഇടനാട് സ്വദേശി(42), അഞ്ചല്‍ ചോരനാട് സ്വദേശിനി(46), ശൂരനാട് വടക്ക് പന്തിരിക്കല്‍ സ്വദേശിനി(20), വെളിനല്ലൂര്‍ അമ്പലംകുന്ന് സ്വദേശിനി(2), തഴവ പാവുമ്പ സ്വദേശിനി(7), കുമ്മിള്‍ ഊന്നംകല്ല് സ്വദേശി(32), കൊല്ലം കോര്‍പ്പറേഷന്‍ അക്കരവിള നഗര്‍ സ്വദേശി(55), ഇട്ടിവ കോട്ടുക്കല്‍ സ്വദേശി(30), മേലില കരിക്കം സ്വദേശി(87).

മരണം

കൊല്ലം ഉമയനല്ലൂര്‍  സ്വദേശി(60) വൃക്ക സംബന്ധമായ അസുഖത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടില്‍ വിശ്രമിക്കെ അസ്വസ്ഥതയെ തുടര്‍ന്ന് ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ജൂലൈ 29 ന് മരണപ്പെടുകയും ചെയ്തു. മരണശേഷം സാമ്പിള്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു.