വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍, ടാബ് എന്നിവ വിതരണം ചെയ്തു

post

പാലക്കാട്: ജില്ലയിലെ പട്ടികവര്‍ഗ ഊരുകളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ ബിരുദം, മറ്റ് പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്ന സമര്‍ത്ഥരായ വിദ്യാര്‍ഥികള്‍ക്ക് മാതൃഭൂമിയും വിവോ ടെക്നോളജി കമ്പനിയും സംയുക്തമായി നല്‍കുന്ന ഫോണ്‍, ടാബ് എന്നിവ വിതരണം  ചെയ്തതായി ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അറിയിച്ചു. 17 ഫോണുകളും 4 ടാബുകളുമാണ് അര്‍ഹരായവര്‍ക്ക് വിതരണം ചെയ്തത്.