ജില്ലയില്‍ 17 പേര്‍ക്കു കൂടി കോവിഡ്

15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
49 പേര്‍ക്ക് രോഗമുക്തി
വയനാട്: ജില്ലയില്‍ ഇന്നലെ (27.07.20) 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. 49 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 401 ആയി. ഇതില്‍ 251 പേര്‍ രോഗമുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 149 പേരാണ് ചികില്‍സയിലുളളത്. ഇതില്‍ ജില്ലയില്‍ 141 പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഏഴും എറണാകുളത്ത് ഒരാളും ചികിത്സയില്‍ കഴിയുന്നു.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍ (15):
സമ്പര്‍ക്കത്തിലൂടെ രോഗംബാധിച്ച് ജൂലൈ 25 മുതല്‍ ചികിത്സയിലുള്ള 22 കാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ള പയ്യമ്പള്ളി സ്വദേശി (18), സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച് ജൂലൈ 23 മുതല്‍ ചികിത്സയിലുള്ള 52 കാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ള പയ്യമ്പള്ളി സ്വദേശി (36), ബത്തേരിയിലെ സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാരായിരുന്ന അഞ്ച് പേര്‍- ബീനാച്ചി സ്വദേശികള്‍ (20, 29), പൂളവയല്‍ സ്വദേശി (25), ചെതലയം സ്വദേശി (23), കൊളഗപ്പാറ സ്വദേശി (22), കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സയിലിരിക്കെ മരണപ്പെട്ട വ്യക്തിയുടെ കൂടെ വന്ന് സംസ്്കാര ചടങ്ങുകളില്‍ പങ്കെടുത്ത ഒരു കുടുംബത്തിലെ അംഗങ്ങളായഎട്ട് വാളാട് സ്വദേശികള്‍- (19, 14 വയസ്സുള്ള സ്ത്രീകളും 29, 60, 35, 16, 33, 24 വയസ്സുള്ള പുരുഷന്മാരും).
പുറത്തു നിന്നെത്തി രോഗം സ്ഥിരീകരിച്ചവര്‍ (2):
ജൂലൈ 13ന് ഡല്‍ഹിയില്‍ നിന്നെത്തി സ്ഥാപനത്തില്‍ നിരീക്ഷണത്തിലായിരുന്ന പുല്‍പ്പള്ളി സ്വദേശി (22), ജൂലൈ 23 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുറുക്കന്‍മൂല സ്വദേശി (35) എന്നിവരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.