കോഴ്സുകളിൽ പ്രവേശനം

post

കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം എൽ.ബി.എസ്സ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സോഫ്റ്റ്‌വെയർ), ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. എസ്.സി./ എസ്.ടി./ ഒ.ഇ.സി./ ഒ.ബി.സി. (എച്ച്) എന്നീ വിദ്യാർത്ഥികൾക്ക് ഈ-ഗ്രാന്റ്‌സ് മുഖേന ഫീസ് ഇളവ് ആനുകൂല്യം ലഭിക്കും. വിശദവിവരങ്ങൾക്ക്: http://lbscentre.kerala.gov.in/, 0471-2560333/ 9995005055.