ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനം

post

ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം എല്ലാ വിഭാഗത്തിലുമുള്ള ഭിന്നശേഷിക്കാർക്ക് ദീർഘ / ഹ്രസ്വകാല കോഴ്സുകളിലേക്ക് പരിശീലനം നൽകുന്നു. ഇലക്ട്രോണിക് മെക്കാനിക്ക്, പ്രിന്റിംഗ് ആന്റ് ഡി.റ്റി.പി, ഫോട്ടോഗ്രാഫി & വീഡിയോ എഡിറ്റിംഗ്, ആട്ടോമൊബൈൽ റിപ്പയറിംഗ്, വെൽഡിംഗ് & ഫിറ്റിംഗ്, തയ്യൽ & എംബ്രോയിഡറി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ & സ്റ്റെനോഗ്രാഫി കോഴ്സുകളിൽ കുറഞ്ഞത് 40 ശതമാനം വൈകല്യമുള്ളവർക്ക് പ്രവേശനം നൽകും. വിദ്യാഭ്യാസ യോഗ്യത ബാധകമല്ല. ശ്രവണ വൈകല്യമുള്ള കുട്ടികൾക്ക് കെ.ജി.ടി.ഇ നടത്തുന്ന ടൈപ്പ്റൈറ്റിംഗ് ലോവർ / ഹയർ പരീക്ഷയ്ക്ക് പ്രത്യേക പരിശീലനം നൽകും. വിശദവിവരങ്ങൾക്ക്: 0471 2530371, 8590516669.