ബേക്കറി ആൻഡ് കൺഫെക്ഷണറി കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു
                                                വിനോദ സഞ്ചാര വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്ന ബേക്കറി ആൻഡ് കൺഫെക്ഷണറി കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. മൂന്ന് മാസത്തെ കോഴ്സ് നവംബർ 17ന് ആരംഭിക്കും. എസ്.എസ്.എൽ.സിയാണ് യോഗ്യത. പ്രായപരിധിയില്ല. ആദ്യം അഡ്മിഷൻ എടുക്കുന്നവർക്ക് അവസരം. തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് ക്ലാസുകൾ. 20,000 രൂപയാണ് കോഴ്സ് ഫീസ്. കൂടുതൽവിവരങ്ങൾക്ക്: 8075319643, 7561882783, 6238455239.







