ജില്ലയില്‍ 27 പേര്‍ക്ക് കൂടി കോവിഡ്

post

14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ  രോഗബാധ

വയനാട് : ജില്ലയില്‍ ഇന്നലെ  (26.07.20) 27 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്നും 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 383 ആയി. ഇതില്‍ 202 പേര്‍ രോഗമുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 180 പേരാണ് ചികില്‍സയിലുളളത്. ഇതില്‍ ജില്ലയില്‍ 175 പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാലും കണ്ണൂരില്‍ ഒരാളും ചികിത്സയില്‍ കഴിയുന്നു.

പുറത്ത് നിന്നുവന്ന് പോസിറ്റീവായവര്‍ (13)

ജൂലൈ 12 ന് അബുദാബിയില്‍ നിന്നു വന്ന തരുവണ സ്വദേശി (32), ജൂലൈ എട്ടിന് ഉത്തര്‍പ്രദേശില്‍ നിന്ന് വന്ന മുള്ളന്‍കൊല്ലി സ്വദേശി (4), ജൂലൈ 13 ന് ബാംഗ്ലൂരില്‍ നിന്നെത്തിയ എടവക സ്വദേശി (28), ജൂലൈ 22 ന് ബാംഗ്ലൂരില്‍ നിന്നു വന്ന മുട്ടില്‍ സ്വദേശി (54), ജൂലൈ 22ന് തമിഴ്നാട്ടില്‍ നിന്നു വന്ന തിരുനെല്ലി സ്വദേശി (53), ജൂലൈ 22 ന് ബാംഗ്ലൂരില്‍ നിന്നു വന്ന ചീരാല്‍ സ്വദേശി (34), ജൂലൈ 23 ന് വെല്ലൂരില്‍ നിന്ന് വന്ന എടവക സ്വദേശികള്‍ (30, 27), ജൂലൈ നാലിന് ഡല്‍ഹിയില്‍ നിന്ന് വന്ന കേണിച്ചിറ സ്വദേശിയായ സ്റ്റാഫ് നേഴ്സ് (32), ജൂലൈ 18ന് ജര്‍മ്മനിയില്‍ നിന്ന് വന്ന കേണിച്ചിറ സ്വദേശി (40), ജൂലൈ 11 ന് ഖത്തറില്‍ നിന്ന് വന്ന കാക്കവയല്‍ സ്വദേശി (43), ഇന്ന് ബാംഗ്ലൂരില്‍ നിന്നു മുത്തങ്ങയിലെത്തിയ തരിയോട് സ്വദേശി (32), നഞ്ചന്‍കോട് പോയി വന്ന ലോറി ്രൈഡവറായ ചുള്ളിയോട് സ്വദേശി (27) എന്നിവരാണ് പുറത്ത്നിന്ന് വന്ന് രോഗം സ്ഥിരീകരിച്ചു ചികിത്സയിലായത്.