ജില്ലയില്‍ 89 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

post

മലപ്പുറം: ജില്ലയില്‍ 89 പേര്‍ക്ക് കൂടി ഇന്നലെ (ജൂലൈ 23) കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 34 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 14 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 40 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ദുബായില്‍ നിന്നും കോവിഡ് നെഗറ്റീവായ ശേഷം തിരിച്ചെത്തിയ ചോക്കാട് സ്വദേശി 29 വയസുകാരന് ജൂലൈ 22 ന് മരിച്ചതിന് ശേഷമാണ് രോഗബാധ സ്ഥിരീകിരിച്ചത്. ഇന്നലെ 30 പേര്‍ ജില്ലയില്‍ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 818 പേര്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതായും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവര്‍

ജൂലൈ ഒമ്പതിന് രോഗം സ്ഥിരീകരിച്ച തിരൂര്‍ സ്വദേശിയുമായി ബന്ധമുണ്ടായ തിരൂര്‍ സ്വദേശികളായ 60 വയസുകാരി, 34 വയസുകാരന്‍, ജൂലൈ ഏഴിന് രോഗം സ്ഥിരീകരിച്ച പൊന്നാനി സ്വദേശിയുമായി ബന്ധമുണ്ടായ പൊന്നാനി സ്വദേശി 48 വയസുകാരന്‍, 23 വയസുകാരന്‍, ജൂലൈ ഒമ്പതിന് രോഗം സ്ഥിരീകരിച്ച തിരൂര്‍ സ്വദേശിയുമായി ബന്ധമുണ്ടായ പൊന്നാനി സ്വദേശി (60),  ജൂലൈ 16 ന് രോഗം സ്ഥിരീകരിച്ച വളാഞ്ചേരി സ്വദേശിയുമായി ബന്ധമുണ്ടായ വളാഞ്ചേരി സ്വദേശി (55), ജൂലൈ 10 ന് രോഗം സ്ഥിരീകരിച്ച പെരിന്തല്‍മണ്ണ സ്വദേശിനിയുമായി ബന്ധമുണ്ടായ പെരിന്തല്‍മണ്ണ സ്വദേശിയായ 10  വയസുകാരന്‍, ജൂലൈ ഒമ്പതിന് രോഗം സ്ഥിരീകരിച്ച പൊന്നാനി സ്വദേശിയുമായി ബന്ധമുണ്ടായ പൊന്നാനി സ്വദേശി (43), ജൂലൈ 21 ന് രോഗം സ്ഥിരീകരിച്ച കൊണ്ടോട്ടി നഗരസഭയിലെ കൗണ്‍സിലറുമായി ബന്ധമുണ്ടായ കൊണ്ടോട്ടി സ്വദേശി (39), ജൂലൈ 22 ന് രോഗം സ്ഥിരീകരിച്ച പെരുവള്ളൂര്‍ സ്വദേശിയുമായി ബന്ധമുണ്ടായ പെരുവള്ളൂര്‍ സ്വദേശി (35), ജൂലൈ ആറിന് രോഗം സ്ഥിരീകരിച്ച മംഗലം സ്വദേശിയുമായി ബന്ധമുണ്ടായ മംഗലം സ്വദേശി (33), ജൂലൈ 15 ന് രോഗം സ്ഥിരീകരിച്ച തിരൂര്‍ സ്വദേശിയുമായി ബന്ധമുണ്ടായ തിരൂര്‍ പുറത്തൂരിലെ 38 വയസുകാരി, 42 വയസുകാരന്‍, ഇയാളുമായി ബന്ധമുണ്ടായ തിരൂര്‍ സ്വദേശികളായ 33 വയസുകാരി, 10 വയസുകാരി, 39 വയസുകാരന്‍, 44 വയസുകാരി, നേരത്തെ രോഗം സ്ഥിരീകരിച്ച കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റിലെ ജോലിക്കാരനുമായ ബന്ധമുണ്ടായ മലപ്പുറം സ്വദേശികളായ 43 വയസുകാരന്‍, 33 വയസുകാരന്‍, നേരത്തെ രോഗം സ്ഥിരീകരിച്ചയാളുമായി ബന്ധമുണ്ടായ ചങ്ങരംകുളം പെട്രോള്‍ പമ്പിലെ ജീവനക്കാരന്‍ (34) എന്നിവര്‍ക്കും ഉറവിടമറിയാതെ രോഗബാധിതരായ ചോക്കാട് മത്സ്യ മാര്‍ക്കറ്റില്‍ ഡ്രൈവറായ മലപ്പുറം സ്വദേശി (26), പെരുവള്ളൂര്‍ സ്വദേശിയായ ആറ് വയസുകാരന്‍, പുളിക്കല്‍ സ്വദേശി (35), താനൂര്‍ സ്വദേശി (28), കൊണ്ടോട്ടി മാര്‍ക്കറ്റില്‍ ഡ്രൈവറായ കൊണ്ടോട്ടി സ്വദേശി (28), കൊണ്ടോട്ടി മാര്‍ക്കറ്റില്‍ മത്സ്യ കച്ചവടം നടത്തുന്ന കൊണ്ടോട്ടി സ്വദേശി (39), പൊന്മള സ്വദേശി (42), കൊണ്ടോട്ടി നഗരസഭ കൗണ്‍സിലറായ കൊണ്ടോട്ടി സ്വദേശി (54), കരുവാങ്കല്ല് മത്സ്യ വില്‍പ്പന നടത്തുന്ന പെരുവള്ളൂര്‍ സ്വദേശി (40), മൂന്നിയൂര്‍ സ്വദേശി (45), കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റില്‍ ഐസ് വില്‍പ്പന നടത്തുന്ന കൊണ്ടോട്ടി സ്വദേശി (39), തിരുവനന്തപുരം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ (27), ചന്തക്കുന്ന്, ചോക്കാട് മാര്‍ക്കറ്റുകളില്‍ മത്സ്യ വില്‍പ്പന നടത്തുന്ന ചോക്കാട് സ്വദേശി (46), എറണാകുളത്ത് ടാക്സി ഡ്രൈവറായ പുലാമന്തോള്‍ സ്വദേശി (37) എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

മുംബൈയില്‍ നിന്നെത്തിയ വട്ടംകുളം സ്വദേശി (24), കര്‍ണാടകയില്‍ നിന്നെത്തിയ തെന്നല സ്വദേശി (32),

ആന്ധ്രപ്രദേശില്‍ നിന്നെത്തിയവരായ താനൂര്‍ സ്വദേശി (21), പോത്തുകല്ല് സ്വദേശി (21), കര്‍ണാടകയിലെ തുംകൂരില്‍ നിന്നെത്തിയ ആനക്കയം സ്വദേശി (56), ശ്രീനഗറില്‍ നിന്നെത്തിയ ഒഴൂര്‍ സ്വദേശി (27), ബംഗലൂരുവില്‍ നിന്നെത്തിയവരായ എ.ആര്‍ നഗര്‍ സ്വദേശി (33), മഞ്ചേരി സ്വദേശി (26), പുറത്തൂര്‍ സ്വദേശിനിയായ 13 വയസുകാരി, തലക്കാട് സ്വദേശികളായ 18 വയസുകാരി, 16 വയസുകാരി, 46 വയസുകാരന്‍, ഗുണ്ടൂരില്‍ നിന്നെത്തിയ തിരൂരങ്ങാടി സ്വദേശി (30), മഹാരാഷ്ട്രയില്‍ നിന്നെത്തിയ പരപ്പനങ്ങാടി സ്വദേശി (52), തെലുങ്കാനയില്‍ നിന്നെത്തിയ വഴിക്കടവ് സ്വദേശി (24) എന്നിവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ശേഷവും രോഗബാധ സ്ഥിരീകരിച്ചു.

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

ദുബായില്‍ നിന്നെത്തിയവരായ തൃപ്രങ്ങോട് സ്വദേശി (25), മൂര്‍ക്കനാട് സ്വദേശി (34), ചെറിയമുണ്ടം സ്വദേശി (33), പൊന്നാനി സ്വദേശി (23), തിരൂര്‍ സ്വദേശി (29), പെരുവള്ളൂര്‍ സ്വദേശി (48), എടരിക്കോട് സ്വദേശി (31), മമ്പാട് സ്വദേശിനി (30), ദമാമില്‍ നിന്നെത്തിയ എടക്കര സ്വദേശി (42), കുവൈത്തില്‍ നിന്നെത്തിയവരായ കരുളായി സ്വദേശി (34), വാഴയൂര്‍ സ്വദേശി (32), റിയാദില്‍ നിന്നെത്തിയവരായ അരീക്കോട് സ്വദേശി (42), പെരിന്തല്‍മണ്ണ സ്വദേശി (27), പുളിക്കല്‍ സ്വദേശിനിയായ ഒമ്പത് വയസുകാരി,  വളവന്നൂര്‍ സ്വദേശി (29), അങ്ങാടിപ്പുറം സ്വദേശിനി (22), പെരിന്തല്‍മണ്ണ സ്വദേശിയായ ആറ് വയസുകാരന്‍, കൊണ്ടോട്ടി സ്വദേശി (31), കുറ്റിപ്പുറം സ്വദേശിയായ നാല് വയസുകാരന്‍, വെട്ടം സ്വദേശികളായ 38 വയസുകാരന്‍, 40 വയസുകാരന്‍, റാസല്‍ഖൈമയില്‍ നിന്നെത്തിയ തിരൂര്‍ സ്വദേശി (28), മൂത്തേടം സ്വദേശി (31), ജിദ്ദയില്‍ നിന്നെത്തിയവരായ തെന്നല സ്വദേശി (40), എ.ആര്‍ നഗര്‍ സ്വദേശി (42), കൊണ്ടോട്ടി സ്വദേശി (28), പെരിന്തല്‍മണ്ണ സ്വദേശിനി (24), മൂര്‍ക്കനാട് സ്വദേശി (49), പൂക്കോട്ടൂര്‍ സ്വദേശിനി (38), പൂക്കോട്ടൂര്‍ സ്വദേശി(36), വഴിക്കടവ് സ്വദേശി (34), ദോഹയില്‍ നിന്നെത്തിയ പെരിന്തല്‍മണ്ണ സ്വദേശി (46), മാറാക്കര സ്വദേശിനി (23), ഷാര്‍ജയില്‍ നിന്നെത്തിയ പൊന്മള സ്വദേശി (34), തിരുന്നാവായ സ്വദേശി (31), ഒമാനില്‍ നിന്നെത്തിയ നിലമ്പൂര്‍ സ്വദേശി (40), അബൂദാബിയില്‍ നിന്നെത്തിയ മഞ്ചേരി സ്വദേശി (20), ഖത്തറില്‍ നിന്നെത്തിയ തലക്കാട് സ്വദേശിനി (23), സൗദിയില്‍ നിന്നെത്തിയ താഴേക്കോട് സ്വദേശി (53), പുളിക്കല്‍ സ്വദേശിയായ 11 വയസുകാരന്‍ എന്നിവര്‍ക്കാണ് വിദേശ രാജ്യങ്ങളില്‍നിന്നെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ ചികിത്സയിലുള്ളത് 677 പേര്‍

ജില്ലയില്‍ രോഗബാധിതരായി 677 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ 1,502 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 1,188 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

നിരീക്ഷണത്തിലുള്ളത് 37,641 പേര്‍

37,641 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. രോഗബാധ സ്ഥിരീകരിച്ചവരടക്കം 780 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 396 പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 45 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 56 പേരും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 170 പേരും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 109 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 35,406 പേര്‍ വീടുകളിലും 1,455 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

13,977 പേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു

ജില്ലയില്‍ നിന്ന് ഇതുവരെ 17,442 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 15,077 പേരുടെ ഫലം ലഭിച്ചു. 13,977 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 2,365 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം.  വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.  ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.