പ്രത്യേക നീരീക്ഷണ പ്രദേശങ്ങള്‍

post

കൊല്ലം:  കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ മൂന്നു പഞ്ചായത്തുകളും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ 11 ഡിവിഷനുകളും കൂടി പ്രത്യേക നിരീക്ഷണ പ്രദേശങ്ങളായി നിശ്ചയിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. നെടുവത്തൂര്‍, ഇട്ടിവ, കൊറ്റങ്കര എന്നീ ഗ്രാമപഞ്ചായത്തുകള്‍ (എല്ലാ വാര്‍ഡുകളും) റെഡ് കളര്‍ കോഡഡ് ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റായും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ ഒന്ന്, 20, 21, 22, 23, 24, 25, 30, 33, 34, 35 എന്നീ ഡിവിഷനുകള്‍ കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളുമാണ് ഏര്‍പ്പെടുത്തിയത്.

നിലവില്‍ നിരീക്ഷണത്തിലായിരുന്ന പോരുവഴി, പേരയം ഗ്രാമപഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.