സ്പോർട്സ്/ ഫിറ്റ്നസ് ഉപകരണങ്ങൾ വാങ്ങുന്നതിന് സാമ്പത്തിക സഹായം ;അപേക്ഷ ക്ഷണിച്ചു
കായിക ക്ലബ്ബുകൾക്കും സർക്കാർ സ്കൂളുകൾക്കും സാമ്പത്തിക സഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്പോർട്സ്/ ഫിറ്റ്നസ് ഉപകരണങ്ങൾ വാങ്ങുന്നതിനാണ് സഹായം. അപേക്ഷാഫോമിന്റെ മാതൃക, സാമ്പത്തിക സഹായം അനുവദിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡം എന്നിവ https://dsya.kerala.gov.in ൽ ലഭ്യമാണ്. സാമ്പത്തിക സഹായത്തിന് അപേക്ഷിക്കുന്ന ഗവ. സ്കൂളുകൾ/ ക്ലബ്ബുകൾ മാർഗരേഖയിൽ പ്രതിപാദിക്കുന്ന എല്ലാ രേഖകളും ഉൾപ്പെടെ നവംബർ 7നകം അതത് ജില്ലാ സ്പോർട്സ് കൗൺസിലിൽ നേരിട്ടോ തപാൽ മുഖേനയോ എത്തിക്കണം.







