ജില്ലയില്‍ 50 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

post

മലപ്പുറം : ജില്ലയില്‍ 50 പേര്‍ക്ക് കൂടി ഇന്നലെ (ജൂലൈ 20) കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പടെ 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 13 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 30 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 686 പേര്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതായും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവര്‍

ജൂലൈ 16 ന് രോഗം സ്ഥിരീകരിച്ച 108 ആംബുലന്‍സിലെ ഡ്രൈവറുമായി ബന്ധമുണ്ടായ 108 ആംബുലന്‍സിലെ ഡ്രൈവര്‍ കുറ്റിപ്പുറം സ്വദേശി, ജൂലൈ ഒമ്പതിന് രോഗം സ്ഥിരീകരിച്ച കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ നഴ്‌സുമായി ബന്ധമുണ്ടായ ആശുപത്രിയിലെ ക്ലാര്‍ക്ക് പൊന്നാനി സ്വദേശി (47) എന്നിവര്‍ക്കും ഉറവിടമറിയാതെ രോഗബാധിതരായ കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റിലെ ചുമട്ടു തൊഴിലാളികളും മേലങ്ങാടി സ്വദേശികളുമായ 49 വയസുകാരന്‍, 35 വയസുകാരന്‍, 41 വയസുകാരന്‍, 35 വയസുകാരന്‍ കൂടാതെ കൊണ്ടോട്ടി സ്വദേശിയായ 42 വയസുകാരന്‍, കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റില്‍ കച്ചവടം നടത്തുന്ന മേലങ്ങാടി സ്വദേശി (41), കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളിയായ കൊണ്ടോട്ടി കൊടിമരം സ്വദേശി (41), പട്ടാമ്പി മത്സ്യ മാര്‍ക്കറ്റില്‍ കച്ചവടം നടത്തുന്നവരായ മൂര്‍ക്കനാട് പൂഴിപ്പറ്റ സ്വദേശി (43), പുലാമന്തോള്‍ സ്വദേശി (34), പാലക്കാട് മത്സ്യ മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായ പെരിന്തല്‍മണ്ണ സ്വദേശി (28), 108 ആംബുലന്‍സിലെ ഡ്രൈവറായ കാവനൂര്‍ സ്വദേശി (30), പാലക്കാട് സ്വകാര്യ ചാനലില്‍ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന താനൂര്‍ സ്വദേശി (38), തലശ്ശേരിയില്‍ അധ്യാപകനായി ജോലി ചെയ്യുന്ന എടയൂര്‍ സ്വദേശി (27) എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

ചെന്നൈയില്‍ നിന്നെത്തിയ എടയൂര്‍ സ്വദേശി (20), ബംഗലൂരുവില്‍ നിന്നെത്തിയവരായ തുവ്വൂര്‍ സ്വദേശി (25), തിരൂരങ്ങാടി സ്വദേശിനി (26), ആന്ധ്രപ്രദേശില്‍ നിന്നെത്തിയ തിരൂരങ്ങാടി സ്വദേശികളായ 23 വയസുകാരന്‍, 43 വയസുകാരന്‍ എന്നിവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ശേഷം രോഗബാധ സ്ഥിരീകരിച്ചു.