പി.ജി. മെഡിക്കൽ പ്രവേശനം: അപേക്ഷയിലെ ന്യൂനത പരിഹരിക്കണം

post

2025-26 അധ്യയന വർഷത്തെ പി.ജി. മെഡിക്കൽ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന് ഓൺലൈനായി സമർപ്പിച്ച അപേക്ഷകളിലും അനുബന്ധമായി അപ്‌ലോഡ്‌ ചെയ്ത രേഖകളിലും ന്യൂനതകൾ ഉള്ളവരുടെ ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in  വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഒക്ടോബർ 27ന് മുൻപായി ആവശ്യമായ രേഖകൾ അപ്‌ലോഡ്‌ ചെയ്ത് അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാം. അപാകതകൾ പരിഹരിക്കുന്നതിന് പിന്നീട് അവസരം നൽകുന്നതല്ല. നിശ്ചിത സമയത്തിനകം സാധുവായ രേഖകൾ അപ്‌ലോഡ്‌ ചെയ്ത്  നേറ്റിവിറ്റിയിലെ അപാകത പരിഹരിക്കാത്തവരെ, അവർ സാമുദായിക, പ്രത്യേക സംവരണം തെളിയിക്കുന്നതിനുള്ള രേഖകൾ സമർപ്പിച്ചിട്ടുണ്ടെങ്കിലും,  സാമുദായിക, പ്രത്യേക സംവരണത്തിന് പരിഗണിക്കില്ല. വിശദവിവരങ്ങൾക്ക് മേൽ വെബ്‌സൈറ്റ് സന്ദർശിക്കുക.ഫോൺ: 0471  2332120, 2338487.