ജില്ലയില്‍ 25 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

post

മലപ്പുറം : ജില്ലയില്‍ 19 പേര്‍ക്ക് 25 കൂടി ഇന്നലെ (ജൂലൈ 19) കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ പത്ത് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 14 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 651 പേര്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതായും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവര്‍

ജൂലൈ മൂന്നിന് രോഗബാധിതയായ എടപ്പാള്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായി ബന്ധമുണ്ടായ മാറഞ്ചേരി സ്വദേശി (10), ജൂലൈ എട്ടിന് രോഗബാധ സ്ഥിരീകരിച്ച ചോക്കാട് സ്വദേശിയുമായി ബന്ധമുണ്ടായ ചോക്കാട് സ്വദേശി (21), ജൂലൈ അഞ്ചിന് പാലേമാട് സ്വദേശിയുമായി ബന്ധമുണ്ടായ വഴിക്കടവ് സ്വദേശി (55), ജൂലൈ എട്ടിന് രോഗബാധ സ്ഥിരീകരിച്ച കമ്പളക്കല്ല് സ്വദേശിനിയുടെ സഹോദരന്റെ മക്കളായ ഒമ്പത് വയസുകാരന്‍, അഞ്ച് വയസുകാരന്‍ എന്നിവര്‍ക്കും ഉറവിടമറിയാതെ രോഗബാധിതരായ മഞ്ചേരി തുറക്കലില്‍ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ മഞ്ചേരി സ്വദേശി (25), മഞ്ചേരി കൊരമ്പയില്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ നിലമ്പൂര്‍ സ്വദേശിനി (32), മഞ്ചേരിയിലെ മൊബൈല്‍ ഷോപ്പ് ജീവനക്കാരനായ മഞ്ചേരി സ്വദേശി (29), നിലമ്പൂര്‍ സ്വദേശി (30), പുലാമന്തോള്‍ ചെമ്മലശ്ശേരി സ്വദേശിയായ മത്സ്യ വില്‍പ്പനക്കാരന്‍ (57) എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.