എൻജിനിയറിങ്, ഫാർമസി പ്രവേശനം: പരീക്ഷാ തീയതി പ്രസിദ്ധീകരിച്ചു

post

2026-27 അധ്യയന വർഷത്തെ എൻജിനിയറിങ്, ഫാർമസി കോഴ്സിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത (CBT) പരീക്ഷാ തീയതിയും സമയവും പ്രസിദ്ധീകരിച്ചു. 2026 ഏപ്രിൽ 15 മുതൽ 21 വരെ ഉച്ചക്ക് ശേഷം 2 മുതൽ വൈകിട്ട് 5 വരെയാണ് പരീക്ഷകൾ. 13, 14, 22, 23 തീയതികൾ ബഫർ ഡേയായി നീക്കിവച്ചിട്ടുണ്ട്. വിശദവിവരങ്ങൾക്ക്: 0471 – 2332120, 2338487.