ചവറ പോലീസ് സ്റ്റേഷനില്‍ ശിശുസൗഹൃദ സെന്റര്‍

post

കൊല്ലം : സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആശങ്കയില്ലാതെ ചവറ പോലീസ് സ്റ്റേഷനിലെത്താം.   ചെലവിടുന്ന സമയമത്രയും വിശ്രമിക്കാനുള്ള സൗകര്യങ്ങളൊരുക്കി ശിശുസൗഹൃദ സെന്ററാക്കി മാറ്റി ഇവിടം. കുട്ടികള്‍ക്കായി കളിക്കോപ്പുകള്‍, ഫീഡിങ് റൂം, ശുചിമുറി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.  

സെന്ററിന്റെ ഉദ്ഘാടനം എസ്. എച്ച.് ഒ എ.നിസാമുദ്ദീന്‍ നിര്‍വഹിച്ചു. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങളാണ് ചുമരുകളില്‍. വേറിട്ട കളിക്കോപ്പുകളും ഇവിടെയുണ്ട്.  അതിക്രമങ്ങള്‍ക്കിരയാകുന്ന കുട്ടികള്‍ക്ക് ഭയം കൂടാതെ പൊലിസ് സ്റ്റേഷനിലെത്താനുള്ള സാഹചര്യമാണ് ഒരുക്കിയതെന്ന് അദ്ദേഹം പറഞ്ഞു.