മത്സ്യകര്‍ഷക മിത്രം അപേക്ഷ ക്ഷണിച്ചു

വയനാട്: ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി മത്സ്യകര്‍ഷക മിത്രം കാര്യശേഷി വികസന പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മത്സ്യവിത്ത് നിക്ഷേപിക്കല്‍, മത്സ്യബന്ധനം, കുളം വൃത്തിയാക്കല്‍, ബണ്ട് പിടിപ്പിക്കല്‍ തുടങ്ങിയവയില്‍ നൈപുണ്യം നേടുന്നതിനാണ് പരിശീലനം നല്‍കുന്നത്. 18-27 പ്രായപരിധിയിലുള്ള ഏഴാം ക്ലാസ്സ് - പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ആധാര്‍, റേഷന്‍കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്ബുക്ക് പകര്‍പ്പുകള്‍ സഹിതം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, മത്സ്യബന്ധന വകുപ്പ്, പൂക്കോട്, ലക്കിടി. പി.ഒ. - 673 576 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍ 04936 255214, ഇമെയില്‍ adfwyd@gmail.com. ഡിസംബര്‍ 31 വരെ അപേക്ഷ സ്വീകരിക്കും.