എൻജിനിയറിങ് കോളേജിൽ അസി. പ്രൊഫസർ തസ്തികയിൽ കരാർ നിയമനം

തിരുവനന്തപുരം ബാർട്ടൺഹിൽ ഗവൺമെന്റ് എൻജിനിയറിങ് കോളേജിലെ ട്രാൻസ്ലേഷണൽ റിസർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ്പ് സെന്ററിൽ (ടിപിഎൽസി) കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 22. ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ www.gecbh.ac.in / www.tplc.gecbh.ac.in സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 9995527866, 7736136161.