സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
2025 ആഗസ്റ്റ് 24 ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. prd.kerala.gov.in ലും www.lbscentre.kerala.gov.in ലും ഫലം ലഭ്യമാണ്. ആകെ 17396 പേർ പരീക്ഷ എഴുതിയതിൽ 3114 പേർ വിജയിച്ചു. ആകെ വിജയശതമാനം 17.90 ആണ്. പാസായവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ സെറ്റ് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള അപേക്ഷാഫോം എൽ ബി എസ് സെന്ററിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ഡയറക്ടർ, എൽ ബി എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജി, പാളയം, തിരുവനന്തപുരം – 33 വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2560311, 312, 313.






