സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ സിറ്റിങ് സെപ്റ്റംബർ 25, 26 തീയതികളിൽ എറണാകുളത്ത് നടക്കും

post

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ 2025 സെപ്റ്റംബർ മാസത്തിൽ വയനാട്, പാലക്കാട്, കോഴിക്കോട്, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോട്ടയം ജില്ലകളിലെ കർഷകരുടെ സിറ്റിംഗ് നടത്തും. എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ വച്ച് ഓൺലൈനായി സെപ്റ്റംബർ 25, 26 തീയതികളിലാണ് സിറ്റിംഗ്. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യു, കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. അന്നേ ദിവസങ്ങളിൽ രാവിലെ 9 മണിയ്ക്ക് സിറ്റിംഗ് ആരംഭിക്കും.

പ്രസ്തുത തീയതികളിൽ ഹാജരാകുന്നതിനായി അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഹിയറിംഗിന് ഹാജരാകുവാൻ നോട്ടീസ് ലഭിച്ചവർ ആവശ്യമായ രേഖകൾ സഹിതം കൃത്യ സമയത്ത് ഹാജരാകണം.