പി.ജി. ആയുർവേദ കോഴ്സ് പ്രവേശനം; വിദ്യാർഥികൾക്ക് പ്രൊഫൈലിലെ വിവരങ്ങൾ തിരുത്താൻ സെപ്റ്റംബർ 23 വരെ അവസരം

post

പി ജി ആയുർവേദ കോഴ്‌സിലേക്കുള്ള പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓൺലൈൻ അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക് അവരവരുടെ പ്രൊഫൈലിലെ വിവരങ്ങൾ പരിശോധിക്കുന്നതിനും, ന്യൂനതകൾ ഉള്ള പക്ഷം അവ തിരുത്തുന്നതിനുമുള്ള അവസരം സെപ്റ്റംബർ 23 ഉച്ചയ്ക്ക് 4 വരെ ലഭ്യമായിരിക്കും. അപേക്ഷയിൽ ന്യൂനതയുള്ള വിദ്യാർത്ഥികൾക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ/രേഖകൾ എന്നിവ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സെറ്റിലൂടെ അപ്‌ലോഡ്‌ ചെയ്യാവുന്നതാണ്. വിശദമായ വിജ്ഞാപനം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ ലഭ്യമാണ്. ഹെൽപ് ലൈൻ നമ്പർ : 0471 2332120, 2338487.