കള്ള് തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്ക് ലാപ്ടോപ്പ് നൽകും; ഒക്ടോബർ 15 വരെ അപേക്ഷിക്കാം

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിലവിൽ അംഗങ്ങളായ ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ മക്കൾക്ക് 2025-26 വർഷത്തെ ലാപ് ടോപ് അനുവദിക്കുന്നതിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 15 ആണ്. എം.ബി.ബി.എസ്, ബി ടെക്, എം ടെക്, ബി.എ.എം.എസ്, ബി.ഡി.എസ്, ബി.വി.എസ്‍സി & എ.എച്ച്, ബി.ആർക്ക്, എം.ആർക്ക്, പി.ജി ആയുർവേദ, പി.ജി ഹോമിയോ, ബി.എച്ച്.എം.എസ്, എം ഡി, എം.ഡി.എസ്, എം.വി. എസ്‍സി & എ.എച്ച്, എം.ബി.എ, എം.സി.എ, ബാച്ചിലർ ഓഫ് സിദ്ധ മെഡിസിൻ & സർജറി, ബാച്ചിലർ ഓഫ് യുനാനി മെഡിസിൻ & സർജറി, ബി.എസ്‍സി അഗ്രികൾച്ചർ (ഓണേഴ്‌സ്), ബി.എസ്‍സി ഫോറസ്ട്രി (ഓണേഴ്‌സ്), ബി.എസ്‍സി എൻവയോൺമെന്റൽ സയൻസ് & ക്ലൈമറ്റ് ചെയിഞ്ച് (ഓണേഴ്‌സ്), ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ് (ബി.എഫ്.എസ്‍സി), ബി.ഫാം എന്നീ കോഴ്‌സുകൾക്ക് 2025-26 സാമ്പത്തിക വർഷത്തിൽ ഒന്നാം വർഷം പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0471-2448451.