കൊണ്ടോട്ടി സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് മന്ത്രി പി.തിലോത്തമന്‍ നാടിന് സമര്‍പ്പിച്ചു

post

മലപ്പുറം : കൊണ്ടോട്ടി നിവാസികളുടെ ചിരകാല സ്വപ്നമായ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ മുഴുവന്‍ പ്രദേശങ്ങളിലേക്കും സപ്ലൈകോ വ്യാപിപ്പിച്ച് പൊതുജനങ്ങള്‍ക്ക്  ന്യായമായ വിലക്ക് ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ അവസരമുണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു. ലോക്ക് ഡൗണ്‍കാലത്ത് ആരും പട്ടിണിക്കിടക്കരുതെന്ന സര്‍ക്കാര്‍ നയം സപ്ലൈകോയിലൂടെ നടപ്പില്‍ വരുത്താന്‍  കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. മേലങ്ങാടിയില്‍ നടന്ന ചടങ്ങില്‍ ടി.വി ഇബ്രാഹീം എം.എല്‍.എ ആദ്യ വിതരണം  നിര്‍വഹിച്ചു.

 കൊണ്ടോട്ടി നഗരസഭാ പരിധിയില്‍  പതിനേഴില്‍ പ്രവര്‍ത്തിച്ചിരുന്ന മാവേലി സ്റ്റോറാണ് വിപുലമായ സൗകര്യങ്ങളോടെ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റായി മേലങ്ങാടിയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. സംസ്ഥാനത്തെ എട്ട് സപ്ലൈകോ  ഔട്ട്‌ലെറ്റുകളുടെ ഉദ്ഘാടനമാണ്  വീഡിയോ കോണ്‍ഫറന്‍സിങിലൂടെ മന്ത്രി നിര്‍വഹിച്ചത്.

  പരിപാടിയില്‍ കൊണ്ടോട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.സി ഷീബ, താലൂക്ക് സപ്ലൈ ഓഫീസര്‍ ടി.പി ദിലീപ് കുമാര്‍, തഹസില്‍ദാര്‍ പി.എസ് ഉണ്ണികൃഷ്ണന്‍, തിരൂരങ്ങാടി സപ്ലൈകോ ഡിപ്പോ മാനേജര്‍ ജോര്‍ജ് കെ. സാമുവല്‍ തുടങ്ങിയവര്‍  പങ്കെടുത്തു.