പി. ആര്‍. ഡി ലൈവില്‍ എസ്. എസ്. എല്‍. സി ഫലം അറിഞ്ഞത് 30 ലക്ഷം പേര്‍

post

തിരുവനന്തപുരം : എസ്. എസ്. എല്‍. സി ഫലം അറിയുന്നതിന് ജൂണ്‍ 30ന് മാത്രം പി. ആര്‍. ഡി ലൈവ് ആപ്പ് ഉപയോഗിച്ചത് 30 ലക്ഷം പേര്‍. തടസങ്ങളില്ലാതെ വളരെ വേഗത്തില്‍ ഫലം അറിയാനാകുമെന്ന പ്രത്യേകതയാണ് കൂടുതല്‍ പേര്‍ പി. ആര്‍. ഡി ലൈവിനെ ആശ്രയിക്കാന്‍ കാരണം.

ന്യൂസ് ആന്റ് മാഗസിന്‍  വിഭാഗത്തില്‍ ആ ദിവസങ്ങളില്‍ ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്തായിരുന്നു പി. ആര്‍. ഡി ലൈവ്. ക്ലൗഡ് സംവിധാനത്തിലൂടെ ഹോസ്റ്റ് ചെയ്തിരുന്ന ആപ്പില്‍ സന്ദര്‍ശകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് ബാന്‍ഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോസ്‌കെയിലിംഗ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ തന്നെ തടസ്സമില്ലാതെ വിവരങ്ങള്‍ ലഭ്യമായി. ഗൂഗിള്‍ പ്ലേസ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയില്‍ പി. ആര്‍. ഡി ലൈവ് ലഭ്യമാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി കൂടുതല്‍ പേര്‍ എസ്. എസ്. എല്‍. സി/ പ്ലസ് ടു ഫലമറിയുന്നത് പി. ആര്‍. ഡി. ലൈവ് ആപ്പിലൂടെയാണ്. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍, വാര്‍ത്തകള്‍, അറിയിപ്പുകള്‍, മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍, ജില്ലകളില്‍ നിന്നുള്ള വാര്‍ത്തകള്‍ എന്നിവ ഫോട്ടോയും വീഡിയോയും സഹിതം ആപ്പില്‍ ലഭ്യമാണ്.