ജില്ലയില്‍ 8 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

post

ആലപ്പുഴ : ജില്ലയില്‍ 8 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു .ആറ് പേര്‍ വിദേശത്തുനിന്നും ഒരാള്‍  ഡല്‍ഹിയില്‍  നിന്നും എത്തിയവരാണ് ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്..        

1.കൊല്ലത്തെ ആശുപത്രിയില്‍ മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ മകള്‍ (45വയസ് )     

2.കുവൈറ്റില്‍ നിന്നും 15/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന പാണ്ടനാട് സ്വദേശിയായ യുവാവ്      3.മസ്‌കറ്റില്‍  നിന്നും 19/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന രാമങ്കരി സ്വദേശിയായ യുവാവ്        4.ദമാമില്‍ നിന്നും 14/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ദേവികുളങ്ങര സ്വദേശിയായ യുവാവ്        

5.കുവൈറ്റില്‍ നിന്നും 14/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന  പാലമേല്‍ സ്വദേശിയായ യുവാവ് .     

6.യമനില്‍ നിന്നും 25/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന പത്തിയൂര്‍ സ്വദേശിയായ യുവാവ്  

7.ഡല്‍ഹിയില്‍ നിന്നും 11/6ന് എറണാകുളത്ത് എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന തണ്ണീര്‍മുക്കം സ്വദേശിനിയായ യുവതി              

8.ഷാര്‍ജയില്‍ നിന്നും 14/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന പുന്നപ്ര സ്വദേശിയായ യുവാവ് 

രണ്ടുപേരെ ഹരിപ്പാട് ആശുപത്രിയിലും ആറുപേരെ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു .ആകെ 175പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.

9 .പേര്‍ രോഗമുക്തരായി. മുംൈബയില്‍ നിന്നും എത്തിയ മുതുകുളം സ്വദേശി , ഡല്‍ഹിയില്‍ നിന്നും എത്തിയ ആല,മുളക്കുഴ  സ്വദേശികള്‍ , കുവൈറ്റില്‍ നിന്നും എത്തിയ കണ്ടല്ലൂര്‍ സ്വദേശി, മും ൈബയില്‍ നിന്നും എത്തിയ കൃഷ്ണപുരം സ്വദേശിനി ,മഹാരാഷ്ട്രയില്‍ നിന്നും എത്തിയ പുന്നപ്ര സ്വദേശി , അബുദാബിയില്‍ നിന്നും എത്തിയ തഴക്കര സ്വദേശിനി , കുവൈറ്റില്‍ നിന്നും എത്തിയ ബുധനൂര്‍ സ്വദേശി , അബുദാബിയില്‍ നിന്നുംഎത്തിയ മാന്നാര്‍ സ്വദേശിനി  എന്നിവരാണ് രോഗവിമുക്തരായത്. ആകെ 133പേര്‍ രോഗമുക്തരായി.