മത്സര പരീക്ഷാ പരിശീലന ധനസഹായത്തിന് അപേക്ഷിക്കാം

post

പിന്നാക്ക സമുദായത്തിൽപ്പെട്ട (OBC) ഉദ്യോഗാർത്ഥികൾക്ക് കേന്ദ്ര, സംസ്ഥാന സർവ്വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര/യോഗ്യത പരീക്ഷാപരിശീലനങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം നൽകുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ/എഞ്ചിനീയറിംഗ് എൻട്രൻസ്, സിവിൽ സർവ്വീസ്, ബാങ്കിങ് സർവ്വീസ്, GATE/MAT, UGC-NET/JRF എന്നീ മത്സര പരീക്ഷകൾക്കുള്ള പരിശീലനം നടത്തുന്ന ഉദ്യാഗാർത്ഥികൾക്കും വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. www.egrantz.kerala.gov.in എന്ന സ്‌കോളർഷിപ്പ് പോർട്ടൽ മുഖേന സെപ്റ്റംബർ 30നകം അപേക്ഷ സമർപ്പിക്കണം. പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ നിന്നും www.egrantz.kerala.gov.inwww.bcdd.kerala.gov.in വെബ് സൈറ്റുകളിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കും.