ഗവൺമെന്റ് കോളേജിൽ ഗസ്റ്റ് ലക്ചറർ നിയമനം

post

2025-26 അദ്ധ്യയനവർഷത്തിൽ തിരുവനന്തപുരം കാഞ്ഞിരംകുളം ഗവൺമെന്റ് കോളേജിൽ കോമേഴ്‌സ് വിഷയത്തിൽ ഗസ്റ്റ് ലക്ചററെ 2026 മാർച്ച് 31 വരെ താത്കാലികമായി നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുളള അർഹരായ ഉദ്യോഗാർത്ഥികൾക്ക്  സെപ്റ്റംബർ 15 ഉച്ചക്ക് 2 മണിയ്ക്ക് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകൾ എന്നിവ സ്‌കാൻ ചെയ്ത് knmcollege@gmail.com ഇമെയിൽ വിലാസത്തിലേയ്ക്ക് സെപ്റ്റംബർ 14 വൈകിട്ട് 5 മണിയ്ക്ക് മുൻപായി അയക്കണം.