കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ട്രെയിനി ഒഴിവ്

post

കൊല്ലം സർക്കാർ മെഡിക്കൽ  കോളേജ് ആശുപത്രിയിൽ നഴ്സിംഗ് ഓഫീസർ, ഫാർമസിസ്റ്റ്, റേഡിയോഗ്രാഫർ, ഡയാലിസിസ് ടെക്നീഷ്യൻ, കാത്ത് ലാബ് ടെക്നീഷ്യൻ, ലാബ് ടെക്നീഷ്യൻ, അനസ്തേഷ്യ ടെക്നീഷ്യൻ വിഭാഗങ്ങളിലായി നോൺ സ്റ്റൈപെൻഡറി ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർഥികൾ അസൽ രേഖകളുമായി കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.