മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് ഓപ്ഷനുകൾ സമർപ്പിക്കാം

കേരളത്തിലെ സർക്കാർ കോളേജുകളിലേയും സ്വാശ്രയ കോളേജുകളിലേയും 2025 വർഷത്തെ ആയുർവേദ/ ഹോമിയോ/ സിദ്ധ/ യുനാനി/ അഗ്രിക്കൾച്ചർ/ ഫോറസ്ട്രി/ ഫിഷറീസ്/ വെറ്റിനറി/ കോ ഓപ്പറേഷൻ & ബാങ്കിംഗ് /ക്ലൈമറ്റ് ചെയ്ഞ്ച് & എൻവയോൺമെന്റൽ സയൻസ്, ബി.ടെക് ബയോടെക്നോളജി (കേരള അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയ്ക്ക് കീഴിലുള്ളത്) കോഴ്സുകളിലേയ്ക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് നടപടികൾ ആരംഭിച്ചു. നീറ്റ് യു.ജി. 2025 മാനദണ്ഡപ്രകാരം പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച ആയുർവേദ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ആയുർവേദ കോഴ്സുകളിലേയ്ക്കും മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കും ഓപ്ഷൻ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം www.cee.kerala.gov.in ൽ സെപ്റ്റംബർ 10 വൈകിട്ട് നാല് മണി വരെ ലഭിക്കും. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in , 0471 - 2332120, 2338487.