വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു

post

തൃശ്ശൂര്‍: മുല്ലശ്ശേരിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു. ബിരുദ, ബിരുദാനന്തര, പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥികളായ പട്ടികജാതി വിഭാഗത്തിലെ 13 പേര്‍ക്കാണ് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തത്. മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് 2019-20 സാമ്പത്തിക വര്‍ഷം ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.25 ലക്ഷം ചെലവഴിച്ചാണ് ലാപ്‌ടോപ്പുകള്‍ നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റ് എ പി ബെന്നി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീദേവി ജയരാജന്‍ അധ്യക്ഷയായി. ജനപ്രതിനിധികളായ ജെന്നി ജോസഫ്, സീമ ഉണ്ണികൃഷ്ണന്‍, ഇന്ദുലേഖ ബാജി, മിനി മോഹന്‍ദാസ്, പി കെ രാജന്‍, ക്ലമന്റ് ഫ്രാന്‍സിസ്, സെക്രട്ടറി വി വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.