അസാപ് കേരളയിൽ മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിൽ കഴക്കൂട്ടം ആസ്ഥാനമായി പ്രവൃത്തിക്കുന്ന അസാപ് കേരളയിൽ എച്.ആർ ഹെഡ്, ഐ.റ്റി സൊല്യൂഷൻസ് മാനേജർ എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
മുഴുവൻ സമയ എം.ബി.എ ബിരുദമുള്ള, 15 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം ഉള്ള ഉദ്യോഗാർത്ഥികൾക്ക് എച്.ആർ ഹെഡ് തസ്തികയിലേക്കും, ഐ.റ്റി/കംപ്യൂട്ട സയൻസിൽ ബിടെക് ബിരുദമോ ഐ.റ്റി സ്‌പെഷ്യലാസിഷനോടുകൂടിയ എം.ബി.എ ബിരുദം ഉള്ളവർക്ക് ഐ.റ്റി സൊല്യൂഷൻസ് മാനേജർ തസ്തികയിലേക്കും ഓൺലൈൻ (www.asapkerala.gov.in/careers/) മുഖേന അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 7 വൈകിട്ട് 5 മണി.