അരങ്ങുണര്‍ത്തി കുടുംബശ്രീ ജില്ലാതല കലോത്സവം

post

കുറുപ്പംപടി: വാദ്യവും മേളവുമായി കുടുംബശ്രീ ജില്ലാതല കലോത്സവം അരങ്ങ് 2019 തുടങ്ങി. കുറുംപ്പംപടി കമ്യൂണിറ്റി ഹാളില്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസ് പരിപാടി ഉദ്ഘാടനം ചെയ്തു. 
 
കുടുംബശ്രീ അംഗങ്ങളുടെ സര്‍ഗാത്മക കഴിവുകള്‍ പുറത്ത് കൊണ്ടുവരാന്‍ സംഘടിപ്പിച്ച ജില്ലാതല കലോത്സവത്തില്‍ പ്രായത്തെ വെല്ലുന്ന ചുറുചുറുക്കോടെയാണ് അംഗങ്ങള്‍ പങ്കെടുത്തത്.
 
ജില്ലയിലെ 14 ബ്ലോക്കുകളിലായി നടന്ന മത്സരങ്ങളില്‍ വിജയികളായ ഇരുന്നൂറോളം കുടുംബശ്രീ അംഗങ്ങളാണ് ജില്ലാതല കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്. 
 
സംഘനൃത്തം, തിരുവാതിര, ഒപ്പന, ലളിതഗാനം, ചിത്രരചന, സാഹിത്യരചന തുടങ്ങിയ മത്സരങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടികള്‍ നാളെ സമാപിക്കും. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ റ്റി.പി.ഗീവര്‍ഗീസ്,  അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ എസ്. രഞ്ജിനി, രായമംഗലം സി.ഡി.എസ്.ചെയര്‍പേഴ്‌സണ്‍ അമൃതവല്ലി വിജയന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.