പി.ജി.ദന്തൽ കോഴ്‌സ്: ഓപ്ഷൻ രജിസ്‌ട്രേഷന് അവസരം

കേരളത്തിലെ ദന്തൽ കോളേജുകളിലെ 2025-ലെ പി.ജി.ദന്തൽ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്കുള്ള സ്‌പെഷ്യൽ സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റിനായി ആഗസ്റ്റ് 31 രാത്രി 11.59 വരെ ഓൺലൈനായി www.cee.kerala.gov.in വെബ്‌സൈറ്റിലൂടെ ഓപ്ഷനുകൾ സമർപ്പിക്കാം. ഓപ്ഷനുകളെ അടിസ്ഥാനമാക്കി സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. വിശദ വിവരങ്ങൾക്ക് പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ഫോൺ : 0471 - 2332120, 2338487.