ചൊവ്വന്നൂര്‍ പഞ്ചായത്ത് ഹോമിയോ ഡിസ്‌പെന്‍സറി നാടിന് സമര്‍പ്പിച്ചു

post

തൃശൂര്‍: ചൊവ്വന്നൂര്‍ ഗ്രാമ പഞ്ചായത്തില്‍ ഹോമിയോ ഡിസ്‌പെന്‍സറി യാഥാര്‍ത്ഥ്യമായി. മുന്‍ എംപി ഡോ. പി കെ ബിജുവിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 20 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ഹോമിയോ ഡിസ്‌പെന്‍സറി കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ചത്.

കെട്ടിടത്തിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ നിര്‍വ്വഹിച്ചു. ആരോഗ്യ മേഖലയില്‍ കൂടുതല്‍ കരുതല്‍ വേണ്ട സമയമാണിതെന്നും ഏവരും അതീവ ജാഗ്രതയോടെ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് കെ കെ സതീശന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എം പത്മിനി ടീച്ചര്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ ശാന്ത, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ പി സുരേന്ദ്രന്‍, ജെല്ലി ശങ്കരനാരായണന്‍, എം എ പ്രകാശന്‍, ഡോ.മിനി, ഡോ. ബിജു തുടങ്ങിയവര്‍ പങ്കെടുത്തു. രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് പുതിയ ഡിസ്‌പെന്‍സറിയില്‍ ഒപി സൗകര്യം ഉണ്ടായിരിക്കുക.