കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഏഴ് വാര്‍ഡുകള്‍ കൂടി ഒഴിവാക്കി

post

മലപ്പുറം : ജില്ലയിലെ ഏഴ് വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി. രോഗ വ്യാപന സാധ്യതയില്ലെന്ന കാരണത്താലാണിതെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.  ആതവനാട് ഗ്രാമപഞ്ചായത്തിലെ 04, 05, 06, 07, 20 വാര്‍ഡുകളും കല്‍പകഞ്ചേരിയിലെ 12-ാം വാര്‍ഡും തിരുരങ്ങാടി നഗരസഭയിലെ  38-ാം വാര്‍ഡുമാണ് കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയത്.