പുതിയ അക്ഷയ കേന്ദ്രങ്ങള്‍ക്ക് അപേക്ഷിക്കാം

post

മലപ്പുറം : ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. വാഴയൂര്‍ ഗ്രാമപഞ്ചായത്തിലെ കക്കോവ്, പള്ളിക്കലിലെ കരിപ്പൂര്‍, പുളിയംപറമ്പ്, കൂട്ടിലങ്ങാടിയിലെ വള്ളിക്കാംപറ്റ, പൊ-ളയിലെ പള്ളിയാലില്‍, ഒതുക്കുങ്ങലിലെ കൊളത്തുപറമ്പ്, പൂക്കോട്ടുരിലെ വെള്ളൂര്‍, പാണ്ടിക്കാടിലെ വെള്ളുവങ്ങാട്, തിരുന്നാവായയിലെ കാരത്തൂര്‍, ചേരൂരാല്‍,  കോഡൂരിലെ വലിയാട്, ഊര്‍ങ്ങാട്ടിരിയിലെ  മൈത്ര, അമരമ്പലത്തിലെ ചോലാട്, കവളമുക്കട്ട, കാളികാവിലെ ഐലാശ്ശേരി, പല്ലിശ്ശേരി, നിലമ്പൂരിലെ വല്ലപ്പുഴ, കരിമ്പുഴ, വെട്ടത്തൂരിലെ തേലക്കാട്, കാലടി പഞ്ചായത്തിലെ കാലടി, ചീക്കോടിലെ പള്ളിമുക്ക് കോട്ടമ്മല്‍, ചാലിയാറിലെ  കക്കാടംപൊയില്‍, കരുവാരക്കുണ്ടിലെ കേരള എസ്റ്റേറ്റ്, പെരിന്തല്‍മണ്ണ നഗരസഭയിലെ പാതാക്കര( ചെര്‍പ്പുളശ്ശേരി റോഡ്) എന്നിവിടങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 

അപേക്ഷകര്‍  പ്ലസ്ടു/പ്രീഡിഗ്രി അടിസ്ഥാന യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും അതിന്റെ സര്‍ട്ടിഫിക്കറ്റ് ഉള്ളവരുമായിരിക്കണം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍, വനിതകള്‍, എസ്.സി. എസ്.ടി വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ എന്നിവര്‍ക്ക് അധിക മാര്‍ക്ക് ലഭിക്കും. താത്പര്യമുള്ളവര്‍ ഡയറക്ടര്‍ കേരള സംസ്ഥാന ഐ.ടി മിഷന്‍ എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 750 രൂപ (Director Kerala State IT Mission -Payable at Thiruvanathapuram)ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം ജൂണ്‍ 25 മുതല്‍ ജൂലൈ 10 വരെ http: //aesreg.kemetric.com/  എന്ന വിലാസത്തില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഒരു അപേക്ഷയില്‍ മൂന്ന് ലൊക്കേഷനുകളിലേക്ക് ഓപ്ഷന്‍ നല്‍കാം. അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഹാജരാക്കിയ രേഖകളുടെ അസ്സല്‍ പകര്‍പ്പ്, ഡി.ഡി എന്നിവ അപേക്ഷകര്‍ ജൂലൈ 15നകം അക്ഷയയുടെ മലപ്പുറം ജില്ലാ ഓഫീസില്‍ നേരിട്ട് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.akshaya.kerala.gov.in ലും 0483- 2739027/28 എന്ന നമ്പറിലും ബന്ധപ്പെടണമെന്ന് അക്ഷയ ജില്ലാപ്രൊജക്ട് ഓഫീസര്‍ പി.ജി ഗോകുല്‍ അറിയിച്ചു.