സാമൂഹികാരോഗ്യകേന്ദ്രത്തിൽ വിവിധ തസ്തികകളിൽ വാക്ക്- ഇൻ- ഇന്റർവ്യൂ

തിരുവനന്തപുരം പുല്ലുവിള സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയുടെ കീഴിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ, ലാബ് ടെക്നീഷ്യൻ തസ്തികകളിലേക്ക് വച്ച് വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കുന്നു. ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് ഡി.സി.എയും ലാബ് ടെക്നീഷ്യൻ തസ്തികയ്ക്ക് ഡി.എം.ഇ അംഗീകൃതമായിട്ടുള്ള ബി.എസ്‌സി എം.എൽ.ടി/ ഡി.എം.എൽ.ടി യും പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 45 വയസ്സ്. ഡാറ്റാ എൻട്രി ഓപ്പറേറ്റർ (ഒ പി കൗണ്ടർ) ഒഴിവിലേക്ക് 11ന് രാവിലെ 10.30നും ലാബ് ടെക്നീഷ്യൻ ഒഴിവിലേക്ക് 12ന് രാവിലെ 10.30 നുമാണ് ഇന്റർവ്യൂ നടത്തുന്നത്. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഹാജരാകണം.