പശ്ചിമഘട്ടത്തിന്റെ തനത് വിഭവങ്ങളുമായി പാലക്കാട് കുടുംബശ്രീ

post

ആലപ്പുഴ: മാവേലിക്കര കോടിക്കല്‍ ഗാര്‍ഡന്‍സില്‍ നടകക്കുന്ന ഗദ്ദികയുടെ വേദിയില്‍ പാലക്കാട് കുടുംബശ്രീ മിഷന്‍ എത്തിയിരിക്കുന്നത് പശ്ചിമഘട്ടത്തിന്റെ അപൂര്‍വ രുചിക്കൂട്ടുകളുമായാണ്. അട്ടപ്പാടി സമഗ്രവികസന പദ്ധതിയുടെ ഭാഗമായി ആദിവാസി വിഭാഗങ്ങളില്‍ നിന്നും വിഭവങ്ങള്‍ വാങ്ങി കുടുംബശ്രീ 'ഹില്‍ വാല്യൂ എത്തിക്ക് ടേസ്റ്റ് ഓഫ് വെസ്റ്റേണ്‍ഘട്ട്‌സ്' എന്ന പേരില്‍ വിപണിയിലേക്ക് എത്തിക്കുന്നു.

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളും, സംരംഭക ഗ്രൂപ്പുകളും വഴിയാണ് ശേഖരിക്കുന്ന വസ്തുക്കള്‍ വില്‍പ്പനയ്ക്ക് തയ്യാറായി വിപണിയിലേക്ക് എത്തുന്നത്. ഇടനിലക്കാര്‍ ഇല്ലാതെ നേരിട്ട് വാങ്ങുന്നതിലൂടെ ആദിവാസി വിഭാഗങ്ങള്‍ക്ക് ന്യായമായ തുകയും ലഭിക്കുന്നു. തീര്‍ത്തും പ്രകൃതി ദത്തമായ രീതിയില്‍ കൃഷിചെയ്തു വരുന്ന വിഭവങ്ങള്‍ ആരോഗ്യദായകവുമാണ്. ശുദ്ധമായ തേനും മഞ്ഞളുമെല്ലാം ഇവിടെ ലഭിക്കുന്നു. അട്ടപ്പാടിയുടെ തനത് ഉത്പന്നങ്ങളായ ചെറുതേന്‍, ചാമ, തിന, കുതിരവാലി, കമ്പ് എന്നിവക്ക് ആവശ്യക്കാര്‍ ഏറെയാണ്. കടുക്, കൊടംപുളി, മല്ലിപൊടി, കുരുമുളക്, ഗ്രാമ്പു, കാപ്പി, വെളിച്ചെണ്ണ, കുന്തിരിക്കം, തേന്‍, റാഗി, തിന, മുതിര, നെല്ലിക്ക, ഇഞ്ചി തുടങ്ങിയ പതിനാറോളം വിഭവങ്ങള്‍ സ്റ്റാളിലുണ്ട്. മായവും കലര്‍പ്പും ഇല്ലാത്ത പ്രഘൃതിദത്തമായ വിഭവങ്ങളാണ് ആളുകളെ ഇവരുടെ സ്റ്റാളിലേക്ക് എത്തിക്കുന്നത്, ഹില്‍ വാല്യൂ എന്ന പേരില്‍ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ചിട്ട് മൂന്ന് മാസങ്ങളേ ആയിട്ടുള്ളുവെങ്കിലും വിപണിയില്‍ ഇടം നേടാന്‍ ഇതിനകം ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പ്രമുഖ ഓണ്‍ലൈന്‍ വ്യാപര ശൃഘലയായ ആമസോണ്‍ വഴിയും ഇവരുടെ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്.