ബി.സി.എ അഡ്മിഷൻ: ഓപ്ഷൻ സമർപ്പണം ജൂലൈ 28 വരെ

post

എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ ബി.സി.എ. കോഴ്സിനുള്ള പ്രവേശനപരീക്ഷാ റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് ജൂലൈ 28 വരെ ഓപ്ഷനുകൾ ഓൺലൈൻ ആയി സമർപ്പിക്കാം. കോളേജുകളും സീറ്റുകളും സംബന്ധിച്ച വിവരങ്ങൾ www.lbscentre.kerala.gov.in   എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.