ജലയാന പരിശോധന 25ന്

post

കേരള മാരിടൈം ബോർഡിലെ സ്‌പെഷ്യൽ ടീം ജൂലൈ 25 ന് ഉൾനാടൻ ജലയാനങ്ങളുടെ കണക്കെടുപ്പ് നടത്തും. ആലപ്പുഴ ജില്ലയിലും വേമ്പനാട് കായലിന്റെ ഭാഗമായ ഫിനിഷിംഗ് പോയിന്റ് പവലിയൻ, കവണാറ്റിൻകര, പള്ളാത്തുരുത്തി, തവണക്കടവ് എന്നീ സ്ഥലങ്ങളിൽ രവിലെ 10 മുതൽ 4 മണി വരെയാണ് കണക്കെടുപ്പ്. പങ്കെടുക്കാൻ താല്പര്യമുള്ള ബോട്ട് ഉടമകൾ ആലപ്പുഴ തുറമുഖ ഓഫീസിലെ ഹെൽപ്പ് ഡെസ്‌ക് നമ്പരിൽ (0477-2253213) ബന്ധപ്പെടണം.

ആദ്യഘട്ടത്തിൽ വിവരങ്ങൾ നൽകാത്ത മുഴുവൻ യാനങ്ങളുടെ ഉടമകളും ഈ അവസരം പ്രയോജനപ്പെടുത്തണം. ഒക്ടോബർ 31ന് ശേഷം അനധികൃതമായി പ്രവർത്തിക്കുന്ന ജലയാനങ്ങൾ കണ്ടെത്തിയാൽ പിഴ ഈടാക്കുന്നതോടൊപ്പം അവ കണ്ടുകെട്ടി നശിപ്പിച്ചു കളയുന്ന നടപടികളിലേക്ക് ബോർഡ് കടക്കും.