ജില്ലയില്‍ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

post

ഇടുക്കി : ജില്ലയില്‍ ഇന്നലെ 2 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 

1. തമിഴ് നാട്ടില്‍ നിന്നും ജൂണ്‍ 4ന് കുമളിയില്‍ എത്തിയ 16 വയസ്സുള്ള പെണ്‍കുട്ടിയാണ്. വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന കുട്ടിയെ ഇടുക്കി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

2. ജൂണ്‍ 5ന് മുംബൈയില്‍ നിന്നും അറക്കുളത്തെത്തിയ  21 വയസുള്ള യുവതി.  വീട്ടില്‍ ക്വാറന്റൈനില്‍ ആയിരുന്നു.  ഇവരെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ ഇന്നലെ നെഗറ്റീവ് ആയവര്‍ 

1.മെയ് 29 ന് പോസിറ്റീവ് ആയ ഡല്‍ഹിയില്‍ നിന്നെത്തിയ തൊടുപുഴ വണ്ണപ്പുറം സ്വദേശി. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ആയിരുന്നു. 

2. ജൂണ്‍ 6ന് പോസിറ്റീവ് ആയ അയര്‍ലണ്ടില്‍ നിന്ന് ഡല്‍ഹി വഴി  വന്ന തൊടുപുഴ സ്വദേശി. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ആയിരുന്നു