ജനകീയ മേളയായി ഗദ്ദിക

ആലപ്പുഴ: മാവേലിക്കര കോടിക്കല്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ഗദ്ദിക2019 നാടിന്റെ ജനകീയ മേളയായി. നൂറുകണക്കിന് ആളുകളാണ് ദിവസവും മേളയില്‍ എത്തുന്നത്. തടി, മുള, തേങ്ങ എന്നിവയില്‍ തീര്‍ത്ത കരകൗശല വസ്തുക്കള്‍, വീട്ടുപകരങ്ങള്‍, വിവിധതരം കളിപ്പാട്ടങ്ങള്‍, ആഭരണങ്ങള്‍, എന്നിവയ്ക്ക് പുറമേ തുണിത്തരങ്ങളും മേളയില്‍ ഒരുക്കിയിട്ടുണ്ട്. ചാമയരി, റാഗി, മുളയരി, തേന്‍ നെല്ലിക്ക, കാട്ടുതേന്‍, ചെറുതേന്‍ എന്നിവയ്ക്കും ആവശ്യക്കാരേറെയാണ്. ഗോത്രവിഭാഗക്കാരുടെ വസ്ത്രധാരണ ശൈലിയിലുള്ള തുണിത്തരങ്ങളും മേളയില്‍ ഒരുക്കിയിട്ടുണ്ട്.
പരമ്പരാഗത ഗോത്ര രീതിയില്‍ ഒരുക്കിയ വീടും ഏറുമാടവും ഗദ്ദികയിലെ പ്രധാന ആകര്‍ഷണമാണ്. മുള, മണ്ണ്, പുല്ല്, മരക്കൊമ്പ് എന്നിവ ഉപയോഗിച്ച് നിര്‍മിച്ച ഇത്തരം വീടുകള്‍ ചൂടുകാലത്ത് ഏറെ സഹായകരമാണ്. കാടിന്റെ മക്കളുടെ വിവിധ തരം ഭക്ഷണങ്ങള്‍ ലഭിക്കുന്ന ഭക്ഷണശാലയും മേളയിലെ പ്രധാന ആകര്‍ഷണമാണ്. ഗോത്ര വിഭാഗങ്ങളുടെ പരമ്പരാഗത രുചി വൈവിധ്യങ്ങളും പൈതൃകമായി കിട്ടിയ ചികിത്സാ രീതിയും പുതുതലമുറയ്ക്ക് പകര്‍ന്നു നല്കാന് സംഘടിപ്പിച്ച ഗദ്ദിക2019 ഗോത്ര സംസ്കാരത്തിന്റെ പഠന മേളയായി മാറി.