തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: രാഷ്ട്രീയപാർട്ടികളുടെ യോഗം ജൂലൈ 19ന്

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ 2025 ലെ പൊതുതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനായി രാഷ്ട്രീയപാർട്ടി സംസ്ഥാനതല പ്രതിനിധികളുടെ യോഗം ജൂലൈ 19ന് വിളിച്ചുചേർക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലെ ഹാർമണി ഹാളിൽ രാവിലെ 11 നാണ് യോഗം.