പഠനം ഓണ്‍ലൈനില്‍, പാഠപുസ്തകം കൈകളില്‍

post

മലപ്പുറം: പഠനം ഇപ്പോള്‍ മൊബൈല്‍ഫോണ്‍, ടെലിവിഷന്‍, ലാപ്‌ടോപ് എന്നിവയിലൂടെയാണെങ്കിലും പാഠപുസ്തകങ്ങള്‍ കൃത്യസമയത്ത് കുട്ടികളുടെ കൈകകളിലത്തിക്കാനുള്ള പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. പ്രൈമറി ക്ലാസുകളിലെ പുസ്തകങ്ങള്‍ മെയ് 14 മുതല്‍ തന്നെ ജില്ലയില്‍ എത്തിതുടങ്ങിയിരുന്നു. ഇതുവരെയായി 19,84,350 പാഠപുസ്തകങ്ങളാണ് ജില്ലയിലെത്തിയത്. അണ്‍ എയ്ഡഡ് ഉള്‍പ്പടെ 1,599 സൊസൈറ്റികളില്‍ 334 സൊസൈറ്റികളിലേക്കുള്ള പുസ്തക വിതരണം ഇതിനോടകം പൂര്‍ത്തിയായി.

കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് പുസ്തകങ്ങള്‍ തരം തിരിക്കുന്നതുള്‍പ്പടെയുള്ള ജോലികള്‍ നടക്കുന്നത്. പാഠപുസ്തകങ്ങള്‍ സ്‌കൂളിലെത്തുന്ന മുറയ്ക്ക് അധ്യാപകര്‍ രക്ഷിതാക്കളെ വിവരമറിയിക്കുകയും പുസ്തകങ്ങള്‍ വിതരണം ചെയ്യുകയും ചെയ്യുന്നു.