ജില്ലയില്‍ 13 പേര്‍ക്ക് കൂടി കോവിഡ്

post

ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ 70

കോഴിക്കോട് : ജില്ലയില്‍ ഇന്നലെ (08.06.20) 13 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. ഇവരില്‍ 11 പേര്‍ വിദേശത്ത് നിന്നും (6 അബുദാബി, 5 കുവൈത്ത്) രണ്ട് പേര്‍ ചെന്നൈയില്‍ നിന്നും വന്നവരാണ്. എല്ലാവരും കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലാണുള്ളത്.

 പോസിറ്റീവായവര്‍:

1. കാരപറമ്പ് സ്വദേശി (23 വയസ്സ്)

2. ഒളവണ്ണ സ്വദേശി (22)

3. ചാലപ്പുറം സ്വദേശി (23)

4. നൊച്ചാട് സ്വദേശി (22)

5. കുറ്റ്യാടി സ്വദേശി (26)

6. കടലുണ്ടി സ്വദേശി (45)

ഇവര്‍ ആറു പേരും മെയ് 27 ന് അബുദാബി-കൊച്ചി ഇ.വൈ.282 വിമാനത്തില്‍ എത്തിയവരാണ്. കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ പോസിറ്റീവ് ആയി.  ചികിത്സയ്ക്കായി ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി.

7. കൊയിലാണ്ടി സ്വദേശി (40)

8. മൂടാടി സ്വദേശി (24)

9. കുന്നമംഗലം സ്വദേശിനി (42)

10. താമരശ്ശേരി സ്വദേശി (27)

11. പുതുപ്പാടി സ്വദേശിനി  (42)

ഇവര്‍ അഞ്ച് പേരും മെയ് 27 ന് ജെ.9- 1405 കുവൈറ്റ് - കൊച്ചി വിമാനത്തില്‍  എത്തിയവരാണ്. കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ പോസിറ്റീവായി.  ചികിത്സയ്ക്കായി കോഴിക്കോട്ടെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേ്ക്ക് മാറ്റി.

12. പന്തീരങ്കാവ് സ്വദേശിനി (19) 

13 പന്തീരങ്കാവ് സ്വദേശിനി (49) 

ഇവര്‍ രണ്ടുപേരും മെയ് 17 ന് ചെന്നൈയില്‍ നിന്ന് കാര്‍മാര്‍ഗ്ഗം എത്തി നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ പോസിറ്റീവായി. ചികിത്സയ്ക്കായി ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി. 13 പേരുടെയും ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്.

ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 115 ആയി. 44 പേര്‍ രോഗമുക്തി നേടി. ഒരു മരണം. ഇപ്പോള്‍ 70 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്. ഇതില്‍ 21 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 45 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലും 2 പേര്‍ കണ്ണൂരിലും ഒരുഎയര്‍ഇന്ത്യാ ജീവനക്കാരി മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. കൂടാതെ ഒരു മലപ്പുറം സ്വദേശിയും 2 വീതം കാസര്‍ഗോഡ്, കണ്ണൂര്‍ സ്വദേശികളും, 3 വയനാട് സ്വദേശികളും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്.

 61 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 7147 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 7009 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 6868 എണ്ണം നെഗറ്റീവാണ്.  പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 138 പേരുടെ ഫലംകൂടി ലഭിക്കാനുണ്ട്.

ജില്ലയില്‍ 8067 പേര്‍ നിരീക്ഷണത്തില്‍;

പുതുതായി 400 പേര്‍

1073 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി

കോഴിക്കോട് ജില്ലയില്‍ ഇന്നലെ (08.06.20) പുതുതായി വന്ന 400 പേര്‍ ഉള്‍പ്പെടെ 8067 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 34,692 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.  പുതുതായി വന്ന 21 പേര്‍ ഉള്‍പ്പെടെ 142 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 92 പേര്‍ മെഡിക്കല്‍ കോളേജിലും 50 പേര്‍ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട് ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 22 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.

 23 പേര്‍ ഉള്‍പ്പെടെ ആകെ 2674 പ്രവാസികളാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 753 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററുകളിലും 1872 പേര്‍ വീടുകളിലും 49 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. 1073 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 126 പേര്‍ ഗര്‍ഭിണികളാണ്.

ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്, ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ  കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.

മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 3 പേര്‍ക്ക്  കൗണ്‍സലിംഗ് നല്‍കി. 107 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി. 2123 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 6909 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.