മീഡിയ അക്കാദമിയിൽ ജൂലൈ 1ന് സ്പോട്ട് അഡ്മിഷൻ

post

കേരള മീഡിയ അക്കാദമി കൊച്ചി കാക്കനാട് മുഖ്യ കേന്ദ്രത്തിൽ പി.ജി.ഡിപ്ലോമ വിഭാഗത്തിൽ ജേണലിസം & കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേണലിസം, പി.ആർ. & അഡ്വർടൈസിംഗ് വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 1ന് രാവിലെ 10ന് സ്പോട്ട് അഡ്മിഷൻ നടത്തും. ഏതെങ്കിലും വിഷയത്തിൽ ബിരുദം യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഫോൺ നം: 0484-2422275/ 0484 2422068.