ത്രിവത്സര എൽ.എൽ.ബി. കോഴ്സിലേയ്ക്കുള്ള പ്രവേശനം: അപേക്ഷയിൽ ന്യൂനതകൾ ഉള്ളവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

post

2025-26 അധ്യയന വർഷത്തെ ത്രിവത്സര എൽ.എൽ.ബി. കോഴ്സിലേയ്ക്കുള്ള ഓൺലൈൻ അപേക്ഷയോടൊപ്പം സമർപ്പിച്ച രേഖകളിൽ ന്യൂനതകൾ ഉള്ളവരുടെ ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമായിട്ടുണ്ട്. ന്യൂനതകൾ പരിഹരിക്കുന്നതിന് ആവശ്യമായ രേഖകൾ അപേക്ഷകൻ ഓൺലൈനായി ജൂലൈ 3ന് ഉച്ചയ്ക്ക് 3ന് മുമ്പായി അപ്‌ലോഡ്‌ ചെയ്യണം. അപാകതകൾ പരിഹരിക്കുന്നതിന് പിന്നീട് അവസരം നൽകുന്നതല്ല. നിശ്ചിത സമയത്തിനകം നെറ്റ്വിറ്റി രേഖകളിലെ ന്യൂനതകൾ പരിഹരിക്കാത്തവരുടെ സാമുദായിക, പ്രത്യേക സംവരണാനുകൂല്യങ്ങൾ റദ്ദാക്കും. വിശദ വിവരങ്ങൾക്ക് മേൽ വെബ്‌സൈറ്റ് സന്ദർശിക്കാം. ഹെൽപ്പ് ലൈൻ നമ്പർ: 0471 2332120, 2338487.