കുഞ്ഞ് കോവിഡ് രോഗിക്ക് രോഗം ഭേദമായി

post

കൊല്ലം : പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 16 ദിവസം മാത്രം പ്രായമുള്ള സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് രോഗിക്ക് രോഗം ഭേദമായി. നേരത്തെ രോഗം സ്ഥിരീകരിച്ച കല്ലുവാതുക്കല്‍ സ്വദേശിനിയുടെ മകനാണ്. ഇതുള്‍പ്പെടെ ജില്ലയില്‍ ഇന്നലെ നാലുപേര്‍ കോവിഡ് മുക്തരായി. കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെ ആരോഗ്യ വിഭാഗം ജീവനക്കാരായ അഞ്ചല്‍ സ്വദേശിനിയ്ക്കും കടയ്ക്കല്‍ സ്വദേശിനിക്കും രോഗം ഭേദമായി. എറണാകുളത്ത് ചികിത്സയിലിരുന്ന കൊല്ലം സ്വദേശിയും രോഗമുക്തി നേടി .